പഞ്ചായത്ത്

പഞ്ചായത്ത്പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ:പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി,ധനകാര്യം,വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന സമിതി

ടി നാരായണൻ

പ്രസിഡൻ്റ്

മിനിമോൾ പി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

രാമചന്ദ്രൻ എം

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റീന വി വി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശശിധരൻ പി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അരുണിമ ജി എസ്

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തിൽ

ചെറുവത്തൂർ ഗ്രാമപഞ്ചായത്ത്ആകെ വാർഡുകൾ-18നിയമസഭ മണ്ഡലം-തൃക്കരിപ്പൂർലോകസഭ മണ്ഡലം-കാസറഗോഡ്വില്ലേജുകൾ-ചെറുവത്തൂർ,തുരുത്തിബ്ലോക്ക്-നീലേശ്വരംജില്ല-കാസറഗോഡ്ആകെ വിസ്തൃതി-18.7 ച.കി.മീപിൻകോഡ്-671313                             

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചെറുവത്തൂർ പ്രദേശം ആദ്യം കദംബരും പിന്നീട് വിജയനഗര രാജാക്കന്മാരും ഭരിച്ചു; പിന്നീട് ഇക്കേരി നായ്ക്കന്മാർ, ഹൈദരാലി, ടിപ്പു സുൽത്താൻ, ഒടുവിൽ ഈസ്റ്റ് ഇന്ത്യ കമ്പനി എന്നിവരുടെ അധീനതയിലായി.ബ്രിട്ടീഷ് ഭരണകാലത്ത് ജന്മിത്വത്തിനും അന്യായ നികുതികൾക്കും എതിരെ ശക്തമായ കർഷക സമരങ്ങൾ നടന്നു; 1946-ലെ ‘തോൽ-വിറക് സമരം’ ചരിത്രപ്രസിദ്ധമായി.വി.വി. കുഞ്ഞമ്പു പോലുള്ള നേതാക്കൾ പഞ്ചായത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ വളർച്ചയ്ക്ക് വലിയ സംഭാവന നൽകി, ആധുനിക ചെറുവത്തൂരിന്റെ ശില്പിയായി പരിഗണിക്കപ്പെടുന്നു.കുന്നിയൂർ കുഞ്ഞികൃഷ്ണ കുറുപ്പ്, മലബാർ വി. രാമൻ നായർ, പവനൻ, അമ്പു പണിക്കർ തുടങ്ങിയ നിരവധി സാഹിത്യ-കലാ-ശാസ്ത്ര പ്രതിഭകളുടെ ജന്മനാടായും ചെറുവത്തൂർ പ്രശസ്തമാണ്.സാമൂഹിക സൗഹാർദ്ദവും സാംസ്കാരിക വൈവിധ്യവും നിലനിന്ന പ്രദേശമായ ഇവിടെ വിദ്യാഭ്യാസ വളർച്ചക്കും പിന്നാക്കവിഭാഗങ്ങളുടെ പുരോഗതിക്കും 20-ാം നൂറ്റാണ്ടുമുതൽ പ്രത്യേക ശ്രദ്ധ ലഭിച്ചു.

കൂടുതൽ വായിക്കുക