ഭൂമിശാസ്ത്രം
ചെറുവത്തൂർ
കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കിൽ നീലേശ്വരം ബ്ളോക്കില്‍ ചെറുവത്തൂർ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത്. 18.37 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ വടക്ക് നീലേശ്വരം പഞ്ചായത്ത്, കിഴക്ക് കയ്യൂര്‍ ചീമേനി, പിലിക്കോട് പഞ്ചായത്തുകള്‍, പടിഞ്ഞാറ് അറബിക്കടല്‍, തെക്ക് പിലിക്കോട്, പടന്ന പഞ്ചായത്തുകള്‍ എന്നിവയാണ്. ഭരണ സൌകര്യം പ്രമാണിച്ച് ബ്രിട്ടീഷുകാര്‍ 1862 മെയ് 16-ന് ദക്ഷിണ കര്‍ണ്ണാടക ജില്ല മദ്രാസ് സംസ്ഥാനത്തിന്റെഭാഗമാക്കി. അതോടെ ഈ പഞ്ചായത്തടക്കമുള്ള ഈ പ്രദേശം മദ്രാസ് സംസ്ഥാനത്തില്പ്പെട്ടു. ചെറുവത്തൂര്‍ 1, ചെറുവത്തൂര്‍ 2 എന്നീ റവന്യൂ വില്ലേജുകള്‍ ഉള്‍പ്പെട്ടതാണ് ഈ പഞ്ചായത്തു പ്രദേശം. ഇവയ്ക്ക് ഓരോന്നിനും ഓരോ പാരമ്പര്യ പട്ടേലരും ഉണ്ടായിരുന്നു. പുതിയ കേരള സംസ്ഥാനം നിലവില്‍ വന്നതിനുശേഷം 1962ല്‍ ഗ്രാമ പുന:സംഘടന നടത്തിയപ്പോള്‍ ഈ രണ്ട് റവന്യൂ വില്ലേജുകളും വില്ലേജ് ഓഫീസറുടെ കീഴില്‍ ലയിപ്പിച്ച് ഏകീകരിച്ചു. 1936-ലാണ് തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്ത് ആദ്യമായി ഇവിടെ നിലവില്‍ വന്നത്. പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ് യു.പി.മൊയ്തീന് ഹാജി സാഹിബായിരുന്നു. ചെറുവത്തൂര്‍ എന്ന സ്ഥലനാമങ്ങള്‍ പടയോട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. കര്‍ണ്ണാടക ഭാഷയില്‍ ചേര്വ്വം എന്ന പദത്തിന് സൈന്യം എന്നാണ് അര്‍ത്ഥം. ‘ചേര്വ്വം‘ +ഊര്‘ കാലാന്തരത്തില്‍ ചെര്വത്തൂരായി മാറി എന്നും ശ്രീബുധത്തൂരിന്റെ തല്ഭവമെന്ന നിലയില്‍ ചെര്വത്തൂരായി എന്നും വാദഗതിയുണ്ട്. കിഴക്ക് പടനായകന്മാരും പടിഞ്ഞാറ് ബ്രാഹ്മണരും സമൃദ്ധിയോടെ അധിവസിച്ചിരുന്ന ചേര്വം ഊര് എന്ന ചെറുവത്തൂരിന്റെ ചരിത്രപശ്ചാത്തലം ഒരു ഭാഗത്ത് കായികപരമായും മറുഭാഗത്ത് ബൌദ്ധികമായും വളര്‍ന്നുവന്ന ജനവിഭാഗത്തിന് അനുയോജ്യമായിരുന്നു. മഹാകവി കുട്ടമത്തിന്റെയും, മലബാര്‍ വി.രാമന് നായരുടെയും ജന്മഭൂമിയായ ഈ നാട് സംസ്കാരപാരമ്പര്യ ശൃംഖലകളാല്‍ അലംകൃതമായിരുന്നു. സംഗീത, നാടക, സിനിമാ രംഗങ്ങളില്‍ സി.യു.കെ.നമ്പ്യാരും കഥകളി രംഗത്ത് പ്രശോഭിതരായ അമ്പുപണിക്കര്‍, കെ.കെ.ഉക്കാരന് നമ്പ്യാര്‍ എന്നിവരും ചെറുവത്തൂരിന്റെ സാംസ്കാരിക നായകത്വത്തിന് മകുടോദാഹരണങ്ങളാണ്. ഉത്തരകേരളത്തിലെ ഉത്തമ കലയായ പൂരക്കളി പൂരോത്സവ നാളുകളില്‍ ചെറുവത്തൂരില്‍ ഇന്നും നടന്നുവരുന്നു. കുന്നിയൂര് തറവാട്ടിലെ വൈദ്യപാദന്മാരും, കാരിയിലെ പാരമ്പര്യ മനോരോഗ ചികിത്സാ വിദഗ്ധരും, ഒടിവ്-ചതവ് രോഗവിദഗ്ധരും, സിദ്ധവൈദ്യന്മാരും ചെറുവത്തൂരിന്റെ അരുമസന്തതികളായിരുന്നു. മഹാകവി വള്ളത്തോളില്‍ നിന്നും പ്രശംസ ഏറ്റുവാങ്ങിയ കഥകളി രംഗത്തെ അതികായനായിരുന്നു അമ്പുപണിക്കര്‍. സാംസ്കാരിക കേന്ദ്രങ്ങള്‍ക്ക് മകുടോദാഹരണങ്ങളായ ക്ഷേത്രങ്ങളുടെ സങ്കേതമാണ് ചെറുവത്തൂര്‍. മുസ്ളീം സഹോദരന്മാരുടെ ആരാധനാലയങ്ങളായ ജുമാമസ്ജിദുകളും, മസ്ജിദുകളും മറ്റു ക്ഷേത്രങ്ങളോടൊപ്പം തോളോടു തോളുരുമ്മി നില്ക്കുന്ന കാഴ്ച വിവിധയിടങ്ങളിലായി ഈ പഞ്ചായത്തില്‍ ദൃശ്യമാണ്.ചെറുവത്തൂർ കേരളത്തിന്റെ വടക്കൻ ഭാഗത്തുള്ള കാസർഗോഡ് ജില്ലയിലെ ഒരു പ്രധാന പ്രദേശമാണ്. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നതിനാൽ ഇവിടെ സമതല തീരപ്രദേശങ്ങളും ചെറുകുന്നുകളും നദീതടങ്ങളും കാണപ്പെടുന്നു.
പ്രധാന ഭൂമിശാസ്ത്ര സവിശേഷതകൾ
- സ്ഥാനം: കാസർഗോഡ് ജില്ലയുടെ തെക്കൻ ഭാഗം.
- അക്ഷാംശ-രേഖാംശം: ഏകദേശം 12.14° N അക്ഷാംശവും 75.17° E രേഖാംശവും.
- ഭൂപ്രകൃതി: തീരദേശ സമതലങ്ങൾ, കായൽപ്രദേശങ്ങൾ, ചെറുകുന്നുകൾ എന്നിവയുടെ സമന്വയം.
- ജലസ്രോതസുകൾ: സമീപമായി പുഴകളും ചെറുകായലുകളും ഉണ്ട്; കാർഷിക ആവശ്യങ്ങൾക്ക് സഹായകരമാണ്.
- കാലാവസ്ഥ: ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥ. ജൂൺ–സെപ്റ്റംബർ കാലത്ത് ശക്തമായ മഴ ലഭിക്കുന്നു.
- മണ്ണിന്റെ സ്വഭാവം: ചുവന്ന laterite മണ്ണും അലുവിയൽ മണ്ണും കൂടുതലായി കാണപ്പെടുന്നു.
- സസ്യാവരണം: തേങ്ങ, കശുവണ്ടി, നെൽകൃഷി എന്നിവ പ്രധാനമാണ്.
ഗതാഗതവും ബന്ധവും
- ദേശീയപാതയും റെയിൽവേയും കടന്നുപോകുന്നതിനാൽ വടക്കൻ കേരളത്തിലെ ഒരു പ്രധാന ഗതാഗതകേന്ദ്രമാണ്.
- സമീപ നഗരങ്ങളായ കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിവയുമായി നല്ല ബന്ധമുണ്ട്.
സാമ്പത്തിക പ്രവർത്തനങ്ങൾ
- കാർഷികം, മത്സ്യബന്ധനം, ചെറുകിട വ്യാപാരം എന്നിവയാണ് പ്രധാന തൊഴിൽ മേഖലകൾ.
- തീരദേശ സ്വഭാവം കാരണം മത്സ്യബന്ധനവും തേങ്ങ അടിസ്ഥാന വ്യവസായങ്ങളും വികസിച്ചിരിക്കുന്നു.